Quantcast

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്റ്റേ ഇല്ല; റിപ്പോർട്ട് ഉടൻ പുറത്ത് വിടും

നടി രഞ്ജിനിയുടെ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി

MediaOne Logo

Web Desk

  • Updated:

    2024-08-19 08:56:08.0

Published:

19 Aug 2024 2:22 PM IST

Hema Committee Report; No stay; The report will be released soon
X

നടി രഞ്ജിനി(വലത്ത്)

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടും. നടി രഞ്ജിനിയുടെ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 2.30ന് പുറത്തുവിടും. നടി രഞ്ജിനിയുടെ ഹരജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനമായത്.

233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്ന് പുറത്തുവിടുക. റിപോർട്ട് അപേക്ഷകർക്ക് നേരിട്ട് നൽകാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നാലര വർഷത്തിനു ശേഷമാണ് റിപ്പോർട്ട് വെളിച്ചം കാണുന്നത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചാണ് തള്ളിയത്. പകരം രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സിംഗിൾ ബെഞ്ചും തള്ളിയതോടെ റിപ്പോർട്ട് വെളിച്ചത്തെത്തുകയാണ്.

TAGS :

Next Story