Quantcast

സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് 10 ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു; കെ.എസ്.ആര്‍.ടി.സി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ ഹൈക്കോടതി

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ ഇന്ന് പണിമുടക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-05-06 07:46:37.0

Published:

6 May 2022 7:01 AM GMT

സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് 10 ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു; കെ.എസ്.ആര്‍.ടി.സി ബസുകള്‍  തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ ഹൈക്കോടതി
X

കൊച്ചി: മൈലേജില്ലാത്ത കെഎസ്ആർടിസി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ ഹൈക്കോടതി. മൈലേജില്ലെങ്കിൽ ബസുകൾ വെറുതേയിട്ട് നശിപ്പിച്ച് സ്‌ക്രാപ്പാക്കി വിൽക്കുകയാണോ ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു. വാഹനം ഫിറ്റ് അല്ലെങ്കിൽ ഉടൻ തന്നെ വിൽക്കേണ്ടേ? ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്ന് സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെയിട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോ എന്നും കോടതി ചോദിച്ചു.

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ ഇന്ന് പണിമുടക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ശമ്പളത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചെങ്കിലും സമരക്കാർ പിൻമാറിയില്ല.

TAGS :

Next Story