വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്‌ളാറ്റിൽ ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദർശനം നടത്തും
ഫ്ലാറ്റിലെ ബലക്ഷയം ആദ്യം റിപ്പോർട്ട് ചെയ്തത് മീഡിയവൺ
കൊച്ചി: പൊളിക്കാൻ ഉത്തരവിട്ട വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റിൽ ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദർശനം നടത്തും. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്, ആർബി വെൽഫയർ ഹൗസിങ് ഓർഗനൈസേഷൻ പ്രതിനിധി, പൊതുമരാമത്ത് വകുപ്പ് സ്ട്രെക്ച്ചറൽ എഞ്ചിനീയർ ഉൾപ്പെടെ സംഘത്തിലുണ്ടാവും.
ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസം, ഫ്ലാറ്റ് പൊളിക്കൽ, പുനർനിർമ്മാണം എന്നിവ ചർച്ചയാകും. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഫ്ലാറ്റ് സമുച്ഛയത്തിലെ ബി, സി ടവറുകൾ പൊളിക്കാൻ ഹൈകോടതിയാണ് ഉത്തരവിട്ടത്. എ ടവറിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഫ്ലാറ്റിലെ ബലക്ഷയം ആദ്യം റിപ്പോർട്ട് ചെയ്തത് മീഡിയവൺ.
Next Story
Adjust Story Font
16

