നിലമ്പൂരിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കുന്നതിന് ഇടപെടാൻ ആര്യാടൻ ഷൗക്കത്തിനോട് ഹൈക്കോടതി
വനത്തിനുള്ളിലെ കോളനികളിൽ ആദിവാസികളുടെ ദയനീയ ജീവിതം ചൂണ്ടിക്കാട്ടി 2023ൽ നൽകിയ ഹരജിയിൽ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് കോടതിയോട് അനുവാദം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു

നിലമ്പൂർ: നിലമ്പൂർ താലൂക്കിലെ ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയുമായി ആര്യാടൻ ഷൗക്കത്ത് 2023ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലമ്പൂർ താലൂക്കിലെ പോത്തുകല്ല്, വഴിക്കടവ്, കരുളായി പഞ്ചായത്തുകളിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കാൻ പഠനം നടത്തി റിപ്പോർട്ട് നൽകാൻ ട്രൈബൽ മോണിറ്ററിംഗ് കമ്മിറ്റിയോട് നിർദേശിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിയിൽ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് കോടതിയോട് അനുവാദം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. എംഎൽഎ ആയി തെരഞ്ഞെടുക്കപെട്ട ആര്യാടൻ ഷൗക്കത്തിന് ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
എംഎൽഎ എന്ന നിലയിൽ വിഷയത്തിൽ ഷൗക്കത്ത് ഇടപെടണമെന്നും നടക്കാതെ വന്നാൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2023 ലാണ് ആര്യാടൻ ഷൗക്കത്ത് കോടതിയെ സമീപിച്ചത്. വനത്തിനുള്ളിലെ കോളനികളിൽ ആദിവാസികളുടെ ദയനീയ ജീവിതം ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാൽപര്യ ഹരജി.
ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പ്രളയത്തിൽ ഇരുട്ടുകുത്തി, പുഞ്ചക്കൊല്ലി പാലങ്ങൾ ഒലിച്ചു പോയത്, വനത്തിനകത്ത് ഷീറ്റ് കൊണ്ട് മറച്ച കൂരയിൽ കഴിയുന്ന ആദിവാസികളുടെ ദുരിത ജീവിതം തുടങ്ങിയവ ഷൗക്കത്ത് ഉന്നയിച്ചിരുന്നു. എന്തിനാണ് ഹരജി പിൻവലിക്കുന്നത് എന്ന് ചോദിച്ച കോടതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലക്ക് വിഷയത്തിൽ ഇടപെടാനും നിർദേശിച്ചു. എംഎൽഎ ആയ സ്ഥിതിക്ക് ഈ വിഷയത്തിൽ ഏറ്റവും നന്നായി ഇടപെടാൻ ആര്യാടൻ ഷൗക്കത്തിന് കഴിയുമെന്നും കോടതി പറഞ്ഞു.
Adjust Story Font
16

