ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ പിഴവ്; രാജീവ് ചന്ദ്രശേഖറിന് ഹൈക്കോടതി വിമർശനം
മുൻ ഉത്തരവുകൾ പരിശോധിക്കാതെയാണോ ഹരജി നൽകിയതെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഹൈക്കോടതിയുടെ വിമർശനം. ഹരജിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മുൻ ഉത്തരവുകൾ പരിശോധിക്കാതെയാണോ ഹരജി നൽകിയതെന്നും ഹൈക്കോടതി ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ അന്തർസംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഹരജി നൽകിയത്. ശരിയായ വസ്തുതകളുമായി കോടതിയെ സമീപിക്കൂവെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഓഡിറ്റ് നടത്താൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി മുൻ ഉത്തരവുകളൊന്നും പരിശോധിക്കാതെയാണ് ഹരജി നൽകിയതെന്ന് വിമർശിച്ചു. ഹരജി ഹൈക്കോടതി അടുത്താഴ്ച പരിഗണിക്കാൻ മാറ്റി.
Next Story
Adjust Story Font
16

