Quantcast

രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെടാൻ എന്ത് അവകാശം? സരിതക്ക് ഹൈക്കോടതിയുടെ വിമർശനം

രഹസ്യ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്​ സരിത ഹരജി നൽകിയത്​

MediaOne Logo

Web Desk

  • Updated:

    2022-07-25 10:17:56.0

Published:

25 July 2022 8:15 AM GMT

രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെടാൻ എന്ത് അവകാശം? സരിതക്ക് ഹൈക്കോടതിയുടെ വിമർശനം
X

കൊച്ചി: സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് ഹരജി നൽകിയ സരിതക്ക് ഹൈക്കോടതിയുടെ വിമർശനം. രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെടാൻ സരിതക്ക് എന്ത് അവകാശമെന്ന് ജസ്റ്റിസ് കൌസർ എടപ്പഗത്ത് ചോദിച്ചു.

കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങിനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്നും കോടതി ചോദിച്ചു. രഹസ്യമൊഴിയിൽ തന്നെ കുറിച്ചുള്ള പരമാർശങ്ങളുള്ളതിനാൽ പകർപ്പ് ലഭിക്കണമെന്നാണ് സരിതയുടെ വാദം. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ഇഡിയോട് കോടതി ആവശ്യപ്പെട്ടു. ഹരജി വിധി പറയാൻ മാറ്റി.

എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ രഹസ്യ മൊഴിയിൽ തന്നെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്​ സരിത ഹരജി നൽകിയത്​. എന്നാൽ, മൊഴിപ്പകർപ്പിനായി സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്നാണ്​ ഹൈക്കോടതിയെ സമീപിച്ചത്​.

TAGS :

Next Story