Quantcast

'നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് കനത്ത പിഴ ചുമത്തണം'; കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ ഹൈക്കോടതി ഇടപെടല്‍

സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നുവെന്നും കോടതി വിമര്‍ശിച്ചു

MediaOne Logo

Web Desk

  • Updated:

    2025-08-08 14:58:11.0

Published:

8 Aug 2025 6:47 PM IST

നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് കനത്ത പിഴ ചുമത്തണം; കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ ഹൈക്കോടതി ഇടപെടല്‍
X

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കണമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

നഗരപ്രദേശങ്ങളില്‍ അഞ്ചു മിനിറ്റും, ഗ്രാമ പ്രദേശങ്ങളില്‍ 10 മിനിറ്റും ബസ്സുകള്‍ക്കിടയില്‍ ഇടവേള വേണമെന്നാണ് കോടതി നിരീക്ഷണം. സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഹരജി ഈ മാസം 19ന് കോടതി വീണ്ടും പരിഗണിക്കും.

TAGS :

Next Story