ആർഎസ്എസ് നേതാവിന്റെ അനുസ്മരണ സമ്മേളനം ഹൈക്കോടതി ജഡ്ജി നഗരേഷിന്റെ അധ്യക്ഷതയിൽ
ഈ മാസം 20ന് നടക്കുന്ന പരിപാടിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പങ്കെടുക്കും

ആലുവ: ആർഎസ്എസ് മുൻ കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്റെ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷനായി ഹൈക്കോടതി സിറ്റിങ് ജഡ്ജി. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് നഗരേഷ് ആണ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്. ഈ മാസം 20ന് നടക്കുന്ന പരിപാടിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പങ്കെടുക്കും.
19ന് രാത്രി കൊച്ചിയിലെത്തുന്ന സർസംഘചാലക് 20ന് രാവിലെ പി.ഇ.ബി. മേനോന്റെ ആലുവയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കും. തുടർന്ന് രാവിലെ 10.30ന് നെടുമ്പാശ്ശേരി ഇന്നേറ്റ് കൺവൻഷൻ എക്കോ ലാൻഡിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ അദ്ദേഹം സ്മൃതിഭാഷണം നടത്തും. മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ, കുമ്മനം രാജശേഖരൻ, സംഘ വിവിധക്ഷേത്ര സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിക്കും.
Next Story
Adjust Story Font
16

