Quantcast

സൂര്യനെല്ലി ബലാത്സംഗ കേസ്; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് കേസെടുക്കാനാൻ നിർദേശം

MediaOne Logo

Web Desk

  • Published:

    13 Jun 2024 3:30 PM IST

Siby Mathews
X

എറണാകുളം: സൂര്യനെല്ലി ബലാത്സംഗ കേസിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് കേസെടുക്കാനാണ് നിർദേശം. നിർഭയം എന്ന ആത്മകഥയിൽ ആണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിജീവിത ആരാണെന്ന് തിരിച്ചറിയാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അതിജീവിതയുടെ പേര് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര്, താമസസ്ഥലം, അതി‍ജീവിത പഠിച്ച സ്കൂളിന്റെ പേര് തുടങ്ങിയവ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണന്തല പൊലീസിനോടാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

TAGS :

Next Story