കൊച്ചി കപ്പലപകടം: 'പൊതുഖജനാവിലെ പണമല്ല ഉപയോഗിക്കേണ്ടത്, നഷ്ടം കപ്പൽ കമ്പനിയിൽ നിന്ന് തിരിച്ചുപിടിക്കണം'; ഹൈക്കോടതി
ഇതുവരെ ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ നൽകണമെന്നും കോടതി

കൊച്ചി:കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ശന നിർദേശങ്ങളുമായി ഹൈക്കോടതി.പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്നും പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല നഷ്ടം നികത്തേണ്ടതെന്നും കോടതി നിര്‍ദേശം നല്‍കി.
നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണം. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. ഇതുവരെ ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കപ്പൽ അപകടങ്ങളിൽ എൻഐഎയ്ക്ക് കേസെടുത്തു കൂടെ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കും.
Next Story
Adjust Story Font
16

