AWHO സൈനിക ഫ്ലാറ്റ് പൊളിക്കൽ; രണ്ടാഴ്ച്ചയ്ക്കുള്ളിൽ സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി
ആദ്യ ഘട്ടത്തിൽ വേണ്ട തുക സംബന്ധിച്ച് എഡബ്ലിയുഎച്ച്ഒയെ അറിയിക്കുവാനും കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം

എറണാകുളം: കൊച്ചി വൈറ്റിലയിലെ AWHO സൈനിക ഫ്ലാറ്റ് പൊളിക്കുന്നതിന്റെ നടപടികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ജില്ലാ കലക്ടർ യോഗം ചേർന്ന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റ് പൊളിക്കുന്നതിനും, പുനർ നിർമ്മാണത്തിനുമുള്ള തുകയിലും തീരുമാനം വേണം. ആദ്യ ഘട്ടത്തിൽ വേണ്ട തുക സംബന്ധിച്ച് എഡബ്ലിയുഎച്ച്ഒയെ അറിയിക്കുവാനും കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി.
നിലവിലുള്ള തുക മതിയാകില്ലെന്നും 211.49 കോടി തുക വേണ്ടിവരുമെന്നും ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വാടക തുക ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടെന്നും കളക്ടർ കോടതിയെ അറിയിച്ചു.
Next Story
Adjust Story Font
16

