യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി
കാറിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയതായും പരാതിയിൽ പറഞ്ഞിരുന്നു
കൊച്ചി: നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസാണ് റദ്ദാക്കിയത്. കേസ് ഒത്തുതീർന്നു എന്ന് ഇരുവരും ഹൈക്കോടതിയെ അറിയിച്ചു. ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. നടിക്കൊപ്പമുണ്ടായിരുന്ന രഞ്ജിത്ത്, അനീഷ്, സോനു എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാറിലുണ്ടായ സംഘർഷത്തിന് ശേഷം പരാതിക്കാരനും സുഹൃത്തുക്കളും മടങ്ങിയതോടെ പ്രതികൾ അവരുടെ കാർ പിന്തുടരുകയും കലൂരിൽ കാർ നിർത്തി പരാതിക്കാരനെ കാറിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയതായും പരാതിയിൽ പറഞ്ഞിരുന്നു. കാറിൽ വെച്ച് മുഖത്തും ശരീരത്തിലും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പിന്നീട്, ആലുവ-പറവൂർ കവലയിൽ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നു.
Next Story
Adjust Story Font
16

