Quantcast

വാൻ വിട്ടുകിട്ടണമെന്ന ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ഹരജി ഹൈക്കോടതി തള്ളി

രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണമെന്നും കോടതി നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-10-13 14:16:25.0

Published:

13 Oct 2022 2:12 PM GMT

വാൻ വിട്ടുകിട്ടണമെന്ന ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ഹരജി ഹൈക്കോടതി തള്ളി
X

ചട്ടലംഘനം നടത്തിയതിന് മോട്ടോർ വാഹന വിഭാഗം കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾ ജെറ്റ് സഹോദരന്മാർ സമർപിച്ച ഹർജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. യൂട്യൂബ് വ്‌ളോഗർ നൽകിയ ഹർജിയിൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

TAGS :

Next Story