കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്; കോടതി അലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
സത്യവാങ്മൂലം വിശദമായി പരിശോധിച്ച ശേഷം ഹരജി ഡിസംബര്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി

എറണാകുളം: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് സംബന്ധന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശം. ഹരജി ഡിസംബര്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി.
ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ രതീഷ് എന്നിവര്‍ക്കെതിരെ കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കോടതിയലക്ഷ്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പലതവണ കോടതികള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയത്. പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ ആവില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടൊപ്പം കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇതോടെയാണ് നേരത്തെ തന്നെ വ്യക്തമായ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് കോടതി വിമര്‍ശിച്ചത്. സത്യവാങ്മൂലം വിശദമായി പരിശോധിച്ച ശേഷം ഹരജി ഡിസംബര്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി.
Adjust Story Font
16

