Quantcast

ശബരിമല സ്വര്‍ണക്കൊള്ള: തിരിമറി നടന്നെന്ന് ഹൈക്കോടതി; വിശദ അന്വേഷണത്തിന് ഉത്തരവ്

എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2025-10-10 05:53:31.0

Published:

10 Oct 2025 11:15 AM IST

ശബരിമല സ്വര്‍ണക്കൊള്ള: തിരിമറി നടന്നെന്ന് ഹൈക്കോടതി; വിശദ അന്വേഷണത്തിന് ഉത്തരവ്
X

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി.എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനാധിപത്യ രാജ്യത്ത് സുതാര്യത അനിവാര്യമാണ്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.മാധ്യമങ്ങളിൽ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യം പുറത്തു വരുന്നത് വരെ മാധ്യമങ്ങൾ സംയമനം പാലിക്കണം. എസ്‌ഐടിയെ സ്വതന്ത്രമായി വിടൂ എന്നും കോടതി കോടതി പറഞ്ഞു.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിര്‍ദ്ദേശം അനുസരിച്ചെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. കൈമാറാനുള്ള തീരുമാനം സംശയകമെന്ന് കോടതി പറഞ്ഞു.

വാതില്‍പ്പാളിയുടെ സ്വര്‍ണ്ണം മങ്ങിയതിലും സംശയമുണ്ടെന്നും ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്നും കോടതി പറയുന്നു. സ്വർണം മിച്ചം വന്നതായും കാണുന്നുവെന്നും കോടതി വ്യക്തമാക്കി.

അതിനിടെ, യോഗദണ്ഡിൽ സ്വർണം പൂശിയതിലും ദുരൂഹത. ദണ്ഡിൽ സ്വർണം പൂശാൻ ഏൽപിച്ചത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിന്റെ മകനെയാണ്. 2019 ലാണ് ജയകുമാർ പത്മൻ ദണ്ഡിൽ സ്വർണ്ണം പൂശി നൽകിയത്.തന്ത്രി പറഞ്ഞിട്ടാണ് സ്വർണം പൂശി നൽകിയതെന്നാണ് പത്മകുമാറിന്റെ വിശദീകരണം. തന്ത്രി പറഞ്ഞപ്പോള്‍ അത് തന്‍റെ മകന്‍ ചെയ്തുകൊള്ളുമെന്ന് പത്മകുമാര്‍ ഇപ്പോള്‍ പറയുന്നത്.

ദ്വാരപാലക ശില്‍പ്പങ്ങള്‍ അറ്റകുറ്റപണിക്കായി കൊണ്ടുപോകുന്നതിന്‍റെ തൊട്ടുമുന്‍പാണ് യോഗദണ്ഡിലും സ്വര്‍ണം പൂശാനായി നല്‍കിയത്.കോടിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്. എന്നാല്‍ ഒരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് യോഗഗണ്ഡ് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്.

അതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്നാണ് മൊഴി.എത്തിച്ചത് സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കവും ഉണ്ടായിരുന്നില്ലെന്നും സ്മാർട്ട് ക്രീയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി.

TAGS :

Next Story