Quantcast

മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മതമില്ലെന്ന് പ്രഖ്യാപിച്ച സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ എത്രയും വേഗം മാർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

MediaOne Logo

Web Desk

  • Published:

    13 Aug 2022 1:43 AM GMT

മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: മതമില്ലാതെ ജീവിക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. മതമില്ലെന്ന് പ്രഖ്യാപിച്ച സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ എത്രയും വേഗം മാർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

മുന്നാക്കക്കാരിലെ പിന്നാക്കാർക്കാണ് സാമ്പത്തിക സംവരണം ലഭിക്കുന്നുണ്ട്. എന്നാൽ മതമില്ലതെ ജീവിക്കുന്നവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാരായ പൗരൻമാർക്കുള്ള ആനുകൂല്യങ്ങൾ ഒരു ജാതിയിലോ വിഭാഗത്തിലോ ഉൾപ്പെടുന്നില്ലെന്ന കാരണത്താൽ പുരോഗമന ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്ന സർക്കാറിന് നിഷേധിക്കാനാവില്ലെന്നാണ് കോടതി നിരീക്ഷണം.

മതമില്ലെന്ന് അവകാശപ്പെട്ടതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികളുടെ ഹരജിയിലാണ് ജസ്റ്റിസ് വി.ജി അരുൺ പരിഗണിച്ചത്. സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന സമുദായങ്ങളുടെ പട്ടിക മുന്നാക്ക സമുദായ കമീഷൻ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ഈ ആനുകൂല്യം മതമില്ലാത്തവർക്ക് അനുവദിക്കാത്തത് ഭരണഘടനാ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. ഹരജി ഓണാവധിക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

TAGS :

Next Story