Quantcast

സര്‍വത്ര മാലിന്യം; വേമ്പനാട്ട് കായൽ ചതുപ്പ് നിലമാകാൻ തുടങ്ങിയിട്ടും നടപടികൾ വൈകുന്നു

ഗ്രീൻ ട്രിബ്യൂണൽ അടിയന്തര നടപടിക്ക് ഉത്തരവിട്ടും വിവിധ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും നടപടികൾ വൈകുകയാണ്

MediaOne Logo

Web Desk

  • Published:

    7 April 2023 1:29 AM GMT

vembanad lake
X

വേമ്പനാട്ട് കായല്‍

കോട്ടയം: മാലിന്യം കുമിഞ്ഞുകൂടി വേമ്പനാട്ട് കായൽ ചതുപ്പ് നിലമാകാൻ തുടങ്ങിയിട്ടും നടപടികൾ വൈകുന്നു. ഗ്രീൻ ട്രിബ്യൂണൽ അടിയന്തര നടപടിക്ക് ഉത്തരവിട്ടും വിവിധ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും നടപടികൾ വൈകുകയാണ്. യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ കായൽ ഇല്ലാതാകുമെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മാലിന്യം കൂമിഞ്ഞുകൂടി ആഴം കുറഞ്ഞ വേമ്പനാട്ട് കായൽ ചതുപ്പ് നിലങ്ങളായി മാറുന്നുവെന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. പിന്നാലെ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല പുറത്തിറക്കിയ പഠന റിപ്പോർട്ടിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. 1900ൽ 365 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോൾ 206 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. മൈക്രോ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യത്തിന്‍റെ തോത് വർധിച്ചതാണ് ഇതിന്‍റെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രീൻ ട്രിബ്യൂണലും സമാനമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. കായലിനെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. എന്നിട്ടും വേമ്പനാട്ട് കായലിനെ വീണ്ടെടുക്കാനുള്ള നടപടികൾ വൈകുകയാണ്.

രണ്ട് പതിറ്റാണ്ടിനുള്ളിൽ കായൽ ചതുപ്പ് നിലമാകുമെന്നാണ് മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. ബണ്ട് പൂർണ്ണമായി തുറന്നിടുന്നത് അടക്കമുള്ള നടപടികളാണ് ഇനി നടക്കേണ്ടത്. ഒപ്പം മാലിന്യം നീക്കം ചെയ്ത് ആഴം വർധിപ്പിക്കണം.



TAGS :

Next Story