സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തൃശൂർ ജില്ലയിൽ താപനില 38 സെൽഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. തൃശൂർ ജില്ലയിൽ താപനില 38 സെൽഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും ഉയരും.
Next Story
Adjust Story Font
16

