Quantcast

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിനു തുറക്കും

അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത്

MediaOne Logo

Web Desk

  • Published:

    17 Sep 2021 1:03 PM GMT

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിനു തുറക്കും
X

സംസ്ഥാനത്ത് പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലുമുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്താം. ബിരുദ ക്ലാസുകളില്‍ 50 വീതം വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താമെന്ന് ഉത്തരവില്‍ പറയുന്നു. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ് സമയം. അല്ലെങ്കില്‍ ഒന്‍പതു മുതല്‍ മൂന്നു വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ നാലു വരെ എന്നിങ്ങനെയും ക്ലാസുകള്‍ നടത്താം.

സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കലിന് മുന്‍ഗണന നല്‍കും. തുറന്നുപ്രവര്‍ത്തിക്കുന്നതിനു മുന്‍പ് കോളേജുകളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അധ്യാപകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. ഗര്‍ഭിണികള്‍, അപകടകരമായ രോഗമുള്ളവര്‍ തുടങ്ങിയ വിദാഗത്തിനും ഇത് ബാധകമായിരിക്കും. ഈ വിഭാഗങ്ങളിലെ അനധ്യാപകര്‍ക്കും വര്‍ക്ക് ഫ്രം ഹോമില്‍ തുടരാം. വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളും തുറക്കാന്‍ അനുമതിയുണ്ട്.

TAGS :

Next Story