ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും
4,14,159 വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രണ്ടാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 4,41,213 ആണ്. 4,14,159 വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുന്നു.
ആകെ 2017 പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 1994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും 08 പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും 08 പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും 06 പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്. മാർച്ച് ഒന്നു മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.
Next Story
Adjust Story Font
16

