Quantcast

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ജൂണ്‍ 21 വൈകീട്ട് നാല് വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം

MediaOne Logo

Web Desk

  • Published:

    19 Jun 2023 5:38 AM GMT

Plus one VHSE admission പ്ലസ് വൺ വിഎച്ച്എസ്ഇ പ്രവേശനം
X

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രസദ്ധീകരിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് 12 മണി മുതല്‍ അതാത് സ്‌കൂളുകളില്‍ സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാവുന്നതാണ്. ജൂണ്‍ 21 വൈകീട്ട് നാല് വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം.

ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ ആദ്യത്തെ ഓപ്ഷന്‍ തന്നെ ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണ്.

മറ്റ് സ്‌കൂളുകളിലേക്ക് മാറാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ സ്‌കൂളില്‍ താല്‍കാലികമായി അഡ്മിഷന്‍ എടുത്ത് അടുത്ത അഡ്മിഷനായി ഓപ്ഷനുകള്‍ മാറ്റി കാത്തിരിക്കാം.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷന്‍ എടുക്കാത്തവരെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

http://www.admission.dge.kerala.gov.in/ ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കും.

TAGS :

Next Story