‘ഈ തട്ടമിട്ട എന്നെ കാണുമ്പോൾ പേടി തോന്നുന്നുണ്ടോ ? ഉണ്ടെങ്കിൽ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്നമാണ്’ ചർച്ചയായി നാലാംക്ലാസുകാരിയുടെ പ്രസംഗം
അവർക്ക് ഇഷ്ടമുള്ള ഡ്രസ് അവർ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങളെയും കൂടി റെസ്പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളുമെന്നും ആയിഷ ആനടിയിൽ

തൃശൂർ: ഞാൻ ഈ തട്ടമിട്ട എന്നെ കാണുമ്പോൾ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങൾക്ക്, പേടി തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്നമാണ്, നാലാം ക്ലാസുകാരി ആയിഷ ആനടിയിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാർണിവലിലാണ് മന്ത്രി ആർ.ബിന്ദുവിനൊപ്പം നിന്ന് കൊച്ചു പെൺകുട്ടി സദസിനെ ഇളക്കിമറിച്ച പ്രസംഗം നടത്തിയത്.
തട്ടമിട്ടതിന്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവർക്ക് ഇഷ്ടമുള്ള ഡ്രസ് അവർ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങളെയും കൂടി റെസ്പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും, താങ്ക് യു എന്ന് പറഞ്ഞാണ് പ്രസംഗം നിർത്തിയത്. പ്രസംഗം നിർത്തുമ്പോൾ സദസും വേദിയും നിറഞ്ഞ കയ്യടി നൽകിയപ്പോൾ മന്ത്രി ആർ.ബിന്ദു വെരിഗുഡ് എന്ന് പറഞ്ഞ് ചേർത്ത് പിടിച്ച്, നാളത്തെ നമ്മളുടെ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കേണ്ട ഒരാളാണ് അയിഷക്കുട്ടി. ഇവിടെ ഇരിക്കുന്ന നമുക്കെല്ലാവർക്കും വലിയ പ്രചോദനം നൽകുന്ന വാക്കുകളാണ് അയിഷക്കുട്ടിയുടെതെന്നും കൂട്ടിച്ചേർത്തു.
ഇവിടെയുള്ള തട്ടമിട്ട ഏതെങ്കിലും ഒരു കൂട്ടുകാരി സ്റ്റേജിലേക്ക് ഒന്ന് വരുമോ എന്ന ആവശ്യപ്പെട്ട ആയിഷ സ്റ്റേജിലേക്ക് വന്ന പെൺകുട്ടിയോട് ആ തട്ടം ഒന്ന് എനിക്ക് ഇട്ടുതരാൻ ആവശ്യപ്പെടുകയും തുടർന്ന് പെൺകുട്ടി തട്ടമിട്ട ശേഷമാണ് വൈറലായ പ്രസംഗം നടത്തിയത്.
Adjust Story Font
16

