കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്
മാവോയിസ്റ്റ് പ്രതിരോധത്തിന് ഇനി കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കില്ല

തിരുവനന്തപുരം: കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി. വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മാവോയിസ്റ്റ് പ്രതിരോധത്തിന് ഇനി കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കില്ല.
സംസ്ഥാനത്ത് ഇതുവരെ ഒൻപത് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 735 കേസുകളാണ് മാവോയിസ്റ്റുകൾക്ക് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 14 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായത് കൊണ്ടാണ് നെക്‌സല്‍ ബാധിത പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16

