Quantcast

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു

കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 Jun 2025 9:53 PM IST

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു
X

കോട്ടയം: കോട്ടയം കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് മരിച്ചത്. പൊന്നപ്പൻ്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തിയത്. സംഭവത്തിനു ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളജിൽ ചികിത്സ തേടി.

ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

TAGS :

Next Story