Quantcast

ഹണി ബെഞ്ചമിൻ കൊല്ലം മേയര്‍

കാലാവധി കഴിഞ്ഞിട്ടും സിപിഎം സ്ഥാനം കൈമാറാത്തതിൽ മുന്നണിക്കുള്ളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-02-27 07:55:03.0

Published:

27 Feb 2025 1:01 PM IST

Honey Benjamin
X

കൊല്ലം: കൊല്ലം കോർപ്പറേഷൻ മേയറായി സിപിഐയുടെ ഹണി ബെഞ്ചമിൻ തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 37 വോട്ട് നേടിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഉച്ചയ്ക്കുശേഷം നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് സിപിഎം അംഗം നിന്നും എസ്. ജയനും യുഡിഎഫിൽ നിന്ന് ആർഎസ്പിയുടെ എം. പുഷ്പാംഗദനും മത്സരിക്കും.

മുന്നണി ധാരണ പ്രകാരമാണ് സിപിഐക്ക് മേയർ സ്ഥാനം സിപിഎം കൈമാറിയത്. കാലാവധി കഴിഞ്ഞിട്ടും സിപിഎം സ്ഥാനം കൈമാറാത്തതിൽ മുന്നണിക്കുള്ളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നേരത്തെ കോർപ്പറേഷനിലെ സ്ഥാനങ്ങൾ സിപിഐ രാജിവെച്ചിരുന്നു .ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെയാണ് രാജിവച്ചത്. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതായിരുന്നു രാജിക്ക് കാരണം. രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും രാജിവച്ചിരുന്നു

സിപിഐക്ക് മേയർ സ്ഥാനം നൽകാന്‍, നിലവിലെ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കും എന്നായിരുന്നു ഉഭയകക്ഷി ധാരണ. എന്നാല്‍ മേയർ സ്ഥാനം രാജിവെക്കാന്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്.



TAGS :

Next Story