ഹണി ട്രാപ്പിലൂടെ യുവാവിന്റെ കൈയില്‍നിന്ന് പണവും വാഹനവും ആഭരണവും മോഷ്ടിച്ചു; മൂന്ന് പേര്‍ പിടിയില്‍
രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹണി ട്രാപ്പിലൂടെ യുവാവിന്റെ കൈയില്‍നിന്ന് പണവും വാഹനവും ആഭരണവും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി കാര്‍ത്തിക്, പേയാട് സ്വദേശി അര്‍ഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കാട്ടാക്കട സ്വദേശിയായ അനുരാജിനെ ഹണി ട്രാപ്പില്‍ കുടുക്കി പണവും വാഹനവും അടക്കം കവര്‍ന്നത്.
രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്. ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി. പ്രതികള്‍ അനുരാജിനെ കവര്‍ച്ച ചെയ്യുകയായിരുന്നു. കാറും കാറില്‍ ഉണ്ടായിരുന്ന നാലരലക്ഷത്തോളം രൂപയും ഒന്നര ലക്ഷം വില വരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് അനുരാജ് പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം സംഭവത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Adjust Story Font
16

