Quantcast

ചായക്ക് മുതല്‍ ബിരിയാണിക്ക് വരെ വില കൂട്ടി; ഹോട്ടൽ ഭക്ഷണത്തിന് തീവില

നിരവധി പരാതികൾ ഉയർന്നിട്ടും സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല

MediaOne Logo

Web Desk

  • Published:

    6 April 2022 1:04 AM GMT

ചായക്ക് മുതല്‍ ബിരിയാണിക്ക് വരെ വില കൂട്ടി; ഹോട്ടൽ ഭക്ഷണത്തിന് തീവില
X

തിരുവനന്തപുരം: ഒരു മുന്നറിയിപ്പും നല്‍കാതെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടി. ഊണ്‍, ചായ, പൊറോട്ട, ചെറുകടികള്‍, ചിക്കന്‍ വിഭവങ്ങള്‍ എന്നിവക്കാണ് പെട്ടെന്ന് വില കൂട്ടിയത്. നിരവധി പരാതികൾ ഉയർന്നിട്ടും സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല.

ചായക്ക് 2 രൂപ കൂട്ടി 12 ആക്കി. 10 രൂപയായിരുന്ന പൊറോട്ടയുടെ ഇപ്പോഴത്തെ വില 12 രൂപയാണ്. ചുരുക്കം ചില കടകളില്‍ 15 രൂപക്കാണ് പൊറോട്ട വില്‍പ്പന. 10 രൂപ കൊടുത്താല്‍ കിട്ടുമായിരുന്ന ചെറുകടികളുടെ വില 12 മുതല്‍ 15 രൂപ വരെയായി കൂട്ടിയിട്ടുണ്ട്. 10 മുതല്‍ 30 രൂപ വരെയാണ് ബിരിയാണിക്ക് അധികം നല്‍കേണ്ടി വരുക. ചിക്കന്‍ വിഭവങ്ങള്‍ക്കെല്ലാം വില കുത്തനെ ഉയര്‍ന്നു.

അരി, ചിക്കന്‍, എണ്ണ, വാണിജ്യ സിലിണ്ടര്‍ എന്നിവക്ക് വില കൂടിയതുകൊണ്ട് വില കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം. വില വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഓരോ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. പക്ഷെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല ഇതുവരെ.

Summary- Eating out becomes costlier in Kerala because food prices in hotels increased

TAGS :

Next Story