Quantcast

'എല്ലാം തകർത്തു, ഉത്തരവാദി സർക്കാർ'; ഫേസ്ബുക്ക് പോസ്റ്റിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു

പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയംവെച്ചുമാണ് സരിൻ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകക്കും വീട്ടുചെലവിനും പണം കണ്ടെത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി വർധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

MediaOne Logo

Web Desk

  • Published:

    19 Oct 2021 12:59 PM GMT

എല്ലാം തകർത്തു, ഉത്തരവാദി സർക്കാർ; ഫേസ്ബുക്ക് പോസ്റ്റിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു
X

ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്ത് ഹോട്ടലുടമ ആത്മഹത്യ ചെയ്തു. സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ഡൗൺ പ്രഖ്യാപനമാണ് ജീവിതം തകർത്തതെന്ന് ആരോപിച്ചാണ് കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ബിവറേജിൽ തിങ്ങിക്കൂടുന്നതിനും ബസ്സിൽ അടുത്തിരുന്ന് യാത്ര ചെയ്യുന്നതിനും അനുമതി നൽകിയ സർക്കാർ ഹോട്ടലുകളിൽ ഇരിക്കാൻ അനുവദിക്കാത്തതാണ് തന്റെ ജീവിതം പ്രതിസന്ധിയിലാക്കിയതെന്ന് സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിദേശത്തായിരുന്ന സരിൻ തിരികെ നാട്ടിലെത്തിയ ശേഷമാണ് കുറിച്ചിയിൽ ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽ നിന്ന് നന്നായി വരുമാനം ലഭിച്ചതോടെ ഇയാൾ കുറിച്ചിയിൽ ഇതേ കെട്ടിടത്തിൽ തന്നെ ടെക്സ്റ്റൈൽ ഷോപ്പിനും സ്പെയർ പാട്സ് കടയ്ക്കുമായി ക്രമീകരണങ്ങൾ നടത്തി. രണ്ടാം കോവിഡ് തരംഗത്തിൽ ലോക്ഡൗൺ വരികയും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്സ്റ്റൈൽസിനും സ്പെയർ പാട്സ് കടയ്ക്കുമായി ഒരു മാസം 35000 രൂപയായിരുന്നു വാടകയായി നൽകേണ്ടിയിരുന്നത്.

പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയംവെച്ചുമാണ് സരിൻ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകക്കും വീട്ടുചെലവിനും പണം കണ്ടെത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി വർധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും ആളുകൾ ശല്യം ചെയ്തു തുടങ്ങിയതോടെ പിടിച്ചു നിൽക്കാനാവാതെയാണ് സരിൻ ആത്മഹത്യ ചെയ്തതതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇളയ കുട്ടിയായ സിദ്ധാർത്ഥ് ഓട്ടിസം ബാധിതനാണ്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശേഷം, കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റിനു മുന്നിൽ സരിൻ ചാടുകയായിരുന്നുവെന്നാണ് വിവരം. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ:രാധു മോഹൻ, മക്കൾ: കാർത്തിക (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി), സിദ്ധാർത്ഥ് (കണ്ണൻ).

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു

#ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും

#ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും

#ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം

#കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം

ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം

#ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല

രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ

നടത്താം കൊറോണ പിടിക്കില്ല

ഇങ്ങനെ പോകുന്നു തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ

ലോകടഡൻ എല്ലാം മാറ്റി

ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി

ബ്ലൈഡ് കാരുടെ ഭീഷണി

ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ

ഇനി നോക്കിയിട്ടും കാര്യം ഇല്ല

എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്

#എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ

എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു

സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക🙏🏼

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്‌ക്കണം

ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്

RADHU MOHAN

AC.NO..67230660230

SBI CHINGAVANAM

KOTTAYAM

IFSC . SBIN0070128

NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ്

👉അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു

TAGS :

Next Story