Quantcast

'പൊളിച്ചുകളയുകയല്ലാതെ വേറെ വഴിയില്ല': മണ്ണിടിഞ്ഞ് തകർന്ന് പനവൂരിലെ വീട്

തിരുവനന്തപുരത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നലെ പെയ്ത മഴയുടെ കെടുതി കണക്കാക്കി വരുന്നേയുള്ളൂ. ചിലയിടങ്ങളിൽ വെള്ളം കയറിയതിനാൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

MediaOne Logo

rishad

  • Published:

    17 Oct 2021 5:26 AM GMT

പൊളിച്ചുകളയുകയല്ലാതെ വേറെ വഴിയില്ല: മണ്ണിടിഞ്ഞ് തകർന്ന് പനവൂരിലെ വീട്
X

തിരുവനന്തപുരം പനവൂരില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. പനമുറ്റം സ്വദേശി പരമേശ്വര പിള്ളയുടെ വീടാണ് തകർന്നത്. വീടിന്റെ ചുമരും മേൽക്കൂരയുമെല്ലാം തകർന്ന നിലയിലാണ്. തിരുവനന്തപുരത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നലെ പെയ്ത മഴയുടെ കെടുതി കണക്കാക്കി വരുന്നേയുള്ളൂ. ചിലയിടങ്ങളിൽ വെള്ളം കയറിയതിനാൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം ഉരുൾപ്പൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ നാലു പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. ഇന്നലെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചിരുന്നു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി കണ്ടെത്താനുള്ള ആറു പേർക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടങ്ങി.

ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ എന്നയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. എറണാകുളം, കോട്ടയം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ 40 പേർ അടങ്ങുന്ന സംഘമാണ് കൂട്ടിക്കലിൽ തിരച്ചിൽ നടത്തുന്നത്. ഇടുക്കി കൊക്കയാറിലും എട്ടുപേര്‍ക്കായി തിരച്ചില്‍. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും.

അതേസമയം സംസ്ഥാനത്ത് ന്യൂനമർദം ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. നേരത്തെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാൽ ന്യൂനമർദം ദുർബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. തിങ്കളാഴ്ചയോടെ മഴ ഏകദേശം ഒഴിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. എന്നാല്‍ ഇന്ന് രാത്രി വരെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അത് തീവ്രമായേക്കില്ല.


TAGS :

Next Story