ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു

ഇരട്ടയാർ: ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. ഇരട്ടയാർ കാറ്റാടി കവല സ്വദേശി പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് മരിച്ചത്.
നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാത്രി 11:30 നായിരുന്നു അപകടം. കുടുംബസമേതം ഈട്ടിതോപ്പിൽ പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്. മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.
ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.മേരി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.പരിക്കേറ്റ ഷിന്റോയുടെ ഒരു മകൻ്റെ നില ഗുരുതരമാണ്.ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
Next Story
Adjust Story Font
16

