Quantcast

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയിൽ നിന്നുള്ള ആറ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള മൂന്ന് വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 Oct 2026 12:10 PM IST

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയിൽ നിന്നുള്ള ആറ് വിമാനങ്ങൾ റദ്ദാക്കി
X

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ ഉണ്ടായ ഹൂതി ആക്രമണത്തെ തുടർന്ന് കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നും ഉള്ള വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് സൗദിയിലേക്കുള്ള ആറ് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ നാളത്തെ മൂന്ന് സർവീസുകളും ചൊവ്വാഴ്ചത്തെ റിയാദ്-കൊച്ചി ആകാശ സർവീസും ഉൾപ്പെടുന്നു.

കരിപ്പൂരിൽ നിന്ന് ഇന്ന് രാവിലെ 9:55-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസിന്റെ എസ് വി 713, രാവിലെ 9:10-ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈനാസിന്റെ എക്സ് വൈ 328, രാത്രി 8:15-ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് ഐഎസ് 321എന്നീ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

വിമാനങ്ങൾ റദ്ദാക്കിയി വിവരം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചതായി വിമാനകമ്പനി അധികൃതർ പറഞ്ഞു. അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും ഇനി അങ്ങോട്ടേക്കുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുക എന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

TAGS :

Next Story