Quantcast

കാസര്‍കോട് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

  • മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപം പുതുതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    27 May 2025 7:26 PM IST

കാസര്‍കോട് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം
X

കാ​സ​ർ​കോ​ട്: കാസർകോട് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപം പുതുതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. കോൺഗ്രീറ്റ് ഉപയോഗിച്ച് ഗർത്തം താത്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം, വടകര മൂരാട് പാലത്തിന് സമീപവും റോഡിൽ വിള്ളലുണ്ടായി. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതിന്റെ പശ്ചാതലത്തിൽ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിച്ചിട്ടുണ്ട്. ദേശീയപാതാ അധികൃതർ അടിയന്തരമായി വിശദീകരണം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തുടർച്ചയായി ഉണ്ടാകുന്ന വിള്ളലിന് പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ പറയുന്നു.

വാർത്ത കാണാം:


TAGS :

Next Story