മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്; മുരിങ്ങൂരിലും ചാലക്കുടിയിലും വാഹനങ്ങളുടെ നീണ്ടനിര
വെള്ളിയാഴ്ച രാത്രി 11 മണിക്ക് തുടങ്ങിയ ബ്ലോക്ക് ഇതുവരെയും തീർന്നിട്ടില്ല

തൃശൂർ: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത കുരുക്ക്. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ബ്ലോക്ക് ഇതുവരെയും തീർന്നിട്ടില്ല.
മുരിങ്ങൂർ ഭാഗത്ത് കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ചാലക്കുടി പട്ടണം പൂർണമായും ഗതാഗത കുരുക്കിലകപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി കുഴിയില്‍പെട്ട് തടിലോറി മറിഞ്ഞിരുന്നു. വെളളം നിറഞ്ഞതിനാൽ കുഴി കാണാത്തതാണ് അപകടത്തിന് കാരണം. ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതേ തുടർന്ന് ഇന്നലെയും വലിയ ഗതാഗതക്കുരുക്കുണ്ടായി.
ഹെവി വാഹനങ്ങളല്ലാത്തവയ്ക്ക് ബ്ലോക്ക് ഒഴിവാക്കി എറണാകുളത്തേക്ക് തിരിഞ്ഞ് പോകേണ്ട വഴികൾ:
- കൊടകര അഷ്ടമിച്ചിറ മാള വഴി എറണാകുളം
- പോട്ട കൊമ്പടിഞ്ഞാമാക്കാൽ അഷ്ടമിച്ചിറ മാള വഴി എറണാകുളം
- ചാലക്കുടി അഷ്ടമിച്ചിറ വഴി അന്നമനട വഴി എറണാകുളം
- ചാലക്കുടി വെട്ടുകടവ് മേലൂർ വഴി എറണാകുളം
- മുരിങ്ങൂർ കാടുകുറ്റി വഴി എറണാകുളം
- മുരിങ്ങൂർ മേൽപാലം കയറാതെ സർവീസ് റോഡ് വഴി അടിപ്പാത കയറി കാടുകുറ്റി വഴി എറണാകുളം
Next Story
Adjust Story Font
16

