Quantcast

നരബലി; പ്രതികളെ 12 മണിക്കൂർ ചോദ്യം ചെയ്തു

ഷാഫി നാൽപതിനായിരം രൂപ തന്നിരുന്നുവെന്ന് ഭാര്യ മൊഴി നൽകി

MediaOne Logo

Web Desk

  • Published:

    14 Oct 2022 5:45 PM GMT

നരബലി; പ്രതികളെ 12 മണിക്കൂർ ചോദ്യം ചെയ്തു
X

കൊച്ചി: ഇലന്തൂർ നരബലി കേസിലെ പ്രതികളെ എറണാകുളം പൊലീസ് ക്ലബിൽ 12 മണിക്കൂർ ചോദ്യം ചെയ്തു. മുഖ്യപ്രതി ഷാഫിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. സ്വർണം പണയം വെച്ചതിന്റെ രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഷാഫി നാൽപതിനായിരം രൂപ തന്നിരുന്നുവെന്ന് ഭാര്യ മൊഴി നൽകി.

രാത്രി മൂന്നു സ്റ്റേഷനുകളിലെ ലോക്കപ്പുകളിലായി പാർപ്പിച്ചിരുന്ന പ്രതികളെ രാവിലെ 9 മണിക്ക് പോലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. ഒപ്പം മുളവുകാട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതി മുഹമ്മദ് ഷാഫിയുടെ എറണാകുളം ഗാന്ധി നഗറിലുള്ള വീട്ടിൽ പരിശോധനയും ആരംഭിച്ചു. ഈ സമയം ഷാഫിയുടെ ഭാര്യയും, ഇളയ മകളും, ഭാര്യമാതാവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

6 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ ഷാഫിയുടെ ലൈസൻസും, സ്‌കോർപിയോ വാഹനത്തിന്റെ ആർസി ബുക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ മാസം 4ന് 40000 രൂപ ഷാഫി വീട്ടിൽ കൊണ്ട് വന്നിരുന്നു എന്നും, മകളുടെ പണയം വെച്ച ആഭരണങ്ങൾ ആ പൈസ ഉപയോഗിച്ച് ആണ് എടുത്തത് എന്നും ഭാര്യ മൊഴി നൽകി. വണ്ടി വിൽപന നടത്തിയ പൈസ എന്നായിരുന്നു ഷാഫി വീട്ടിൽ പറഞ്ഞത്. ഷാഫി നടത്തിയിരുന്ന ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തി.

TAGS :

Next Story