തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവാണ് പ്രതി.
തലയ്ക്ക് പൊള്ളലേറ്റ മുനീശ്വരിയെ (40) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
കല്ലമ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാലിനും തലയ്ക്കും പരിക്കേറ്റ സ്ത്രീ ഗുരുതരാവസ്ഥയിലാണ്.
Next Story
Adjust Story Font
16

