Quantcast

നെടുമ്പാശ്ശേരിയിൽ ഏഴ് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

തായ്‌ലന്റിൽനിന്നും വന്ന യാത്രക്കാരിൽനിന്നാണ് 15 കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    15 Nov 2024 7:22 PM IST

Hybrid ganja worth more than seven crores seized in Nedumbassery
X

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

തായ്‌ലന്റിൽനിന്നും വന്ന ഇവർ ബാഗിൽ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.

TAGS :

Next Story