Quantcast

നേതാവാകാൻ സ്റ്റേജിൽ കയറണമെന്നില്ല, ഭാരത് ജോഡോ യാത്രയിലുടനീളം സ്റ്റേജിൽ കയറില്ല: കെ. മുരളീധരൻ

കൊല്ലത്ത് ഭാരത് ജോഡോ യാത്രയിൽ നിലത്തിരുന്ന് പ്രസംഗം കേട്ടതിൽ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2022-09-17 04:41:07.0

Published:

17 Sept 2022 10:09 AM IST

നേതാവാകാൻ സ്റ്റേജിൽ കയറണമെന്നില്ല, ഭാരത് ജോഡോ യാത്രയിലുടനീളം സ്റ്റേജിൽ കയറില്ല: കെ. മുരളീധരൻ
X

കൊല്ലത്ത് ഭാരത് ജോഡോ യാത്രയിൽ നിലത്തിരുന്ന് പ്രസംഗം കേട്ടതിൽ വിശദീകരണവുമായി കെ. മുരളീധരൻ എം.പി. നേതാവാകാൻ സ്റ്റേജിൽ കയറണമെന്നില്ലെന്നും ഭാരത് ജോഡോ യാത്രയിലുടനീളം സ്റ്റേജിൽ കയറില്ലെന്നും മീഡിയവണിനോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും ചെറിയ സ്‌റ്റേജിൽ സി.ആർ.പി.എഫ് തന്നെ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ താൻ മാറിനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഭാരത് ജോഡോ യാത്രയിൽ കേരളത്തിലുടനീളം കൂടെയുണ്ടാകുമെന്നും ദൈവം സഹായിച്ച് ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കേരളത്തിലെ സി.പി.എം പോലെയല്ല പുറത്തുള്ളതെന്നും പലയിടത്തും കോൺഗ്രസുമായി സഖ്യത്തിലാണെന്നും ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് അത്രയേ വിമർശിക്കാനാകൂവെന്നും പറഞ്ഞു. എന്നാൽ കേരളത്തിലെ സി.പി.എം ബിജെപിയുടെ ബി ടീമാണെന്ന് തങ്ങൾക്ക് അറിയാമെന്നും അത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.


I will not go on stage throughout Bharat Jodo yathra : K. Muralidharan

TAGS :

Next Story