Quantcast

റാസിഖ് അഹമ്മദിന് ഐ.എ.ബി ഫെലോഷിപ്പ്

അന്താരാഷ്ട്രതലത്തിൽ ഏതു രാജ്യത്തെയും സ്ഥാപനങ്ങളുടെ അക്കൗണ്ടിങ് ചെയ്യാനുള്ള അംഗീകാരമാണ് ഐ.എ.ബി ഫെലോഷിപ്പിലൂടെ ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2022 10:12 PM IST

റാസിഖ് അഹമ്മദിന് ഐ.എ.ബി ഫെലോഷിപ്പ്
X

ലണ്ടൻ: ബ്രിട്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സിന്റെയും(ഐ.എ.ബി) ഐ.എ.എ.പിയുടെയും ഫെലോഷിപ്പിന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് റാസിഖ് അഹമ്മദ് അർഹനായി. അക്കൗണ്ടിങ് രംഗത്തെ മികവിന് നൽകുന്ന അംഗീകാരമാണ് ഫെലോഷിപ്പ്.

ഫെലോഷിപ്പിന് അർഹനാകുന്ന ഇന്ത്യക്കാരനായ ആദ്യത്തെ ചാർട്ടേഡ് അക്കൗണ്ടന്റാണ് റാസിഖ് അഹമ്മദ്. പി.എ ഹമീദ് അസോസിയേറ്റ്‌സ് മാനേജിങ് പാർട്ണർ കൂടിയാണ് അദ്ദേഹം. ജൂൺ 22ന് ബ്രിട്ടീഷ് പാർലിമെന്റിൽ നടക്കുന്ന ചടങ്ങിൽ റാസിഖ് അംഗീകാരം ഏറ്റുവാങ്ങും. ബ്രിട്ടീഷ് എം.പി ഫാബിയൻ ഹാമിൽട്ടന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.

ഫെലോ മെമ്പർഷിപ്പ് ലഭിക്കുന്ന വ്യക്തി രജിസ്റ്റേഡ് ബുക്ക്കീപ്പർ അഥവാ ഇന്റർനാഷനൽ അക്കൗണ്ടന്റ് എന്നാണ് അറിയപ്പെടുക. അന്താരാഷ്ട്രതലത്തിൽ ഏതു രാജ്യത്തെയും ഏതു സ്ഥാപനത്തിന്റെയും അക്കൗണ്ടിങ് ചെയ്യാനുള്ള അംഗീകാരം കൂടിയാണ് ഐ.എ.ബി ഫെലോഷിപ്പിലൂടെ ലഭിക്കുന്നത്.

Summary: IAB Fellowship for the chartered accountant Raziq Ahmed, managing partner, P.A Hameed & Associates

TAGS :

Next Story