ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷിനെ കസ്റ്റഡിയിൽ വിട്ടു
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങുകയായിരുന്നു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയില്‍ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.
പ്രതി ഐബി ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ തെളിവെടുപ്പ് നടത്തും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story
Adjust Story Font
16

