എൻ.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഐ.സി ബാലകൃഷ്ണനെ വിട്ടയച്ചു.

കല്‍പറ്റ: ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഐ.സി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഐ.സി ബാലകൃഷ്ണനെ വിട്ടയച്ചു.
ഇന്നലെ എംഎൽഎയുടെ വസതിയിലും മറ്റും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി.
Watch Video Report
Next Story
Adjust Story Font
16

