Quantcast

"സ്വകാര്യ ബസ്സിടിച്ച് മരിച്ചാൽ പെർമിറ്റ് റദ്ദാക്കും, മത്സരയോട്ടം തടയാൻ ജിയോ ടാഗ് വെക്കും"; ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ

എല്ലാ ബസ്സുകളിലും മാർച്ച് 2025നുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    17 Dec 2024 7:34 PM IST

സ്വകാര്യ ബസ്സിടിച്ച് മരിച്ചാൽ പെർമിറ്റ് റദ്ദാക്കും, മത്സരയോട്ടം തടയാൻ ജിയോ ടാഗ് വെക്കും; ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ
X

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളെക്കുറിച്ച് സുപ്രധാന നയങ്ങളുമായി ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ. സ്വകാര്യ ബസ് ഇടിച്ച് ആൾ മരിച്ചാൽ ബസ്സിന്റെ പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കും, എല്ലാ സ്വകാര്യ ബസ് ജീവനക്കാർക്കും എൻഒസി നിർബന്ധമാക്കും, സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകും, ബസ്സുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് വെക്കും, സമയം തെറ്റി ഓടുന്നത് തടയാൻ സ്വകാര്യ ബസ്സുടമകളെ തന്നെ ചുമതലപ്പെടുത്തും, പെർമിറ്റിൽ നൽകിയ സമയം മുഴുവൻ ബസ് ഓടണം, ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ നയങ്ങളെക്കുറിച്ച് ബസ് ഉടമകളുമായി മന്ത്രി ചർച്ച നടത്തി.

മേൽപറഞ്ഞ നടപടികളെക്കൂടാതെ എല്ലാ ബസ്സുകളിലും ക്യാമറ സ്ഥാപിക്കണം, ഇതിന് മാർച്ച് മാസം വരെ സമയം നൽകും. ഇത് കൂടാതെ ബസുകളെ പറ്റി പരാതി പറയാൻ ബസിൽ ഒരു നമ്പർ വെക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മോട്ടാർ വാഹന വകുപ്പിൽ 50 വാഹനങ്ങളുടെ കുറവുണ്ടെന്നും 20 വാഹനങ്ങൾ ഉടൻ എത്തുമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് ബൈക്ക് വാങ്ങി നൽകാനും ആലോചനയുണ്ട്. 83 പേരെ എഎംവിഐമാരായി നിയമിക്കും.

പാലക്കാട് പനയംപാടത്തെ അപകടത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. പ്രദേശത്ത് വാഹനങ്ങളുടെ വേഗത കുറയ്ക്കും, റോഡിൽ സ്ഥിരം ഡിവൈഡർ സ്ഥാപിക്കും, ബസ് ബേ മാറ്റും, പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി എടുക്കും. മാറ്റങ്ങൾ വരുത്തുന്നതിനായി പിഡബ്ല്യൂഡി ചീഫ് എഞ്ചിനിയർ ഉടൻ റിപ്പോർട്ട് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറും, നിർമാണം നടത്തുക ഊരാളുങ്കൽ സൊസൈറ്റിക്കായിരിക്കും കൈമാറുക.

പാലക്കാട് - കോഴിക്കോട് റൂട്ടിൽ 16 ബ്ലാക് സ്‌പോട്ടുകൾ ഉണ്ട്, ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും.

താൻ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടെന്നും കേരളത്തിന്റെ വാക്കുകൾ കേൾക്കാൻ പോലും കേന്ദ്രമന്ത്രി തയ്യാറായില്ലെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കാൻ തന്നെയാണ് കേന്ദ്രനീക്കം, ദേശീയപാത നിർമിക്കാൻ വലിയ ത്യാഗമാണ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും ഗണേശ് കുമാർ പറഞ്ഞു.

വാർത്ത കാണാം -

TAGS :

Next Story