Quantcast

മന്ത്രിയെന്ന നിലയിൽ കെ ടി ജലീൽ കോൺസുലേറ്റിന് കത്തെഴുതിയെങ്കിൽ അത് ശരിയല്ല: എം എം മണി

പത്രമാധ്യമങ്ങൾ നിരോധിക്കുന്നതിനോടോ നടപടിയെടുക്കുന്നതിനോടോ യോജിപ്പില്ലെന്നും എം എം മണി

MediaOne Logo

Web Desk

  • Published:

    22 July 2022 2:30 PM GMT

മന്ത്രിയെന്ന നിലയിൽ കെ ടി ജലീൽ കോൺസുലേറ്റിന് കത്തെഴുതിയെങ്കിൽ അത് ശരിയല്ല: എം എം മണി
X

ഇടുക്കി: മന്ത്രിയെന്ന നിലയിൽ കെ ടി ജലീൽ കോൺസുലേറ്റിന് കത്തെഴുതിയെങ്കിൽ അത് ശരിയല്ലെന്ന് എം എം മണി. കഴിഞ്ഞ മന്ത്രിസഭയോ പാർട്ടിയോ ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യത്യസ്ത ആശയങ്ങളുണ്ടെങ്കിലും പത്രമാധ്യമങ്ങൾ നിരോധിക്കുന്നതിനോടോ നടപടിയെടുക്കുന്നതിനോടോ യോജിപ്പില്ലെന്നും എം എം മണി പ്രതികരിച്ചു.

മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്‌ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഹൈക്കോടതിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. മാധ്യമത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോട് ജലീൽ ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. മാധ്യമത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്‍റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറഞ്ഞു.

TAGS :

Next Story