Quantcast

ഇലന്തൂർ നരബലിക്കേസ്; മരിച്ചത് റോസ്‍ലിനും പത്മയും തന്നെയെന്ന് സ്ഥിരീകരണം

ഡിഎൻഎ പരിശോധന പൂർത്തിയായി

MediaOne Logo

Web Desk

  • Updated:

    2022-11-19 15:19:13.0

Published:

19 Nov 2022 1:53 PM GMT

ഇലന്തൂർ നരബലിക്കേസ്; മരിച്ചത് റോസ്‍ലിനും പത്മയും തന്നെയെന്ന് സ്ഥിരീകരണം
X

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ മൃതദേഹം വെട്ടിമുറിച്ചത്. പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. മൃതദേഹം വിട്ടു കിട്ടിയാലുടനെ ജന്മനാടായ തമിഴ്നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ.

TAGS :

Next Story