Quantcast

അനധികൃത മത്സ്യ വില്‍പന; നടപടിയെടുത്ത ഉദ്യോഗസ്ഥർക്ക് വധഭീഷണി, പൊലീസ് കേസെടുത്തു

പത്തനംതിട്ട നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപുമോനെയാണ് സി.ഐ.ടി.യു മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്തിൽ ഭീഷണിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-01 02:08:29.0

Published:

1 March 2023 2:04 AM GMT

അനധികൃത മത്സ്യ വില്‍പന; നടപടിയെടുത്ത ഉദ്യോഗസ്ഥർക്ക് വധഭീഷണി, പൊലീസ് കേസെടുത്തു
X

പത്തനംതിട്ട: അനധികൃത മത്സ്യ വിൽപന തടഞ്ഞ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നേരെ സി.ഐ.ടി.യു നേതാവിന്റെ വധഭീഷണി. പത്തനംതിട്ട നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപുമോനെയാണ് സി.ഐ.ടി.യു മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്തിൽ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പരാതി നൽകി നാല്‍കി ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.


നഗരസഭാ കൌണ്‌സിലിന്‍റെ തീരുമാനപ്രകാരം അനധികൃതമായി മത്സ്യ വിൽപന നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ പത്തനംതിട്ട നഗരസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് തിരക്കേറിയ റോഡുകളിൽ വിൽപന നടത്തിയവരുടെ വാഹനങ്ങളും മത്സ്യങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 24ന് വൈകിട്ടും ഇത്തരത്തിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതോടെയാണ് ജൂനിയർ ഹെൽത്ത് ഇൻസപെക്ടറായ ദീപു മോൻ നേരെ സി.ഐ.ടി.യു നേതാവായ സക്കീർ അലങ്കാരത്തിൽ ഭീഷണി മുഴക്കിയത്.



ശനിയാഴ്ച നഗരസഭയിലെ ഓഫീസിലെത്തി വധഭീഷണി മുഴക്കിയ സക്കീറിനെതിരെ ദീപു പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് സക്കീറിനെതിരെ കൃത്യ നിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് ദിവസത്തിന് ശേഷം കേസെടുത്തത്. മുമ്പും നിരവധി തവണ അനധികൃതമായി മത്സ്യ വിൽപന നടത്തുന്ന വാഹനങ്ങൾ നഗരസഭ പിടിച്ചെടുക്കയും ആളുകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. അന്ന് സംഭവങ്ങളിൽ ഇടപെട്ട് വിൽ്പ്പനക്കുവേണ്ടി സംസാരിച്ച സക്കീർ അടക്കമുള്ളവർ അൻധികൃത വിൽപന ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതയാണ് നഗരസഭ അധികൃതർ പറയുന്നത്.


TAGS :

Next Story