Quantcast

വയനാട്ടിൽ ആദിവാസികളുടെ ഭൂമിയിൽ അനധികൃത മരം മുറി

മുറിച്ചു കടത്തിയ മരങ്ങൾ വനം വകുപ്പ് പിടിച്ചെടുക്കുകയും ആറുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    26 March 2024 11:14 AM GMT

വയനാട്ടിൽ ആദിവാസികളുടെ ഭൂമിയിൽ അനധികൃത മരം മുറി
X

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ അനധികൃത മരം മുറി. അൻപതിലധികം വലിയ മരങ്ങൾ മുറിച്ചു. 30 മരങ്ങൾ കടത്തിക്കൊണ്ടുപോയി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. മുറിച്ചു കടത്തിയ മരങ്ങൾ വനം വകുപ്പ് പിടിച്ചെടുക്കുകയും ആറുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച ലോറി പിടിച്ചെടുത്തു.

1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി നടന്നത്. ചെന്നായ് കവലയിലാണ് മരംമുറി നടന്നത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. മേഖലയിൽ വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പരിശോധന നടക്കുന്നത്.

2020 - 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസ് വലിയ വിവാദമായിരുന്നു. വയനാട് വാഴവറ്റ സ്വദേശികളായ റോജിഅഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.

TAGS :

Next Story