തൊടുപുഴയിലെ അനധികൃത വൃദ്ധസദനം; നടപടിയുമായി പൊലീസും സാമൂഹ്യനീതി വകുപ്പും
വിദേശത്തേക്ക് കടന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെതിരെ പൊലീസ് കേസെടുത്തു
ഇടുക്കി: ഇടുക്കി തൊടുപുഴയിലെ അനധികൃത വൃദ്ധസദനത്തിനെതിരെ നടപടിയുമായി പൊലീസും സാമൂഹ്യനീതി വകുപ്പും. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. വിദേശത്തേക്ക് കടന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെതിരെ പൊലീസ് കേസെടുത്തു. അന്തേവാസികളുടെ ജീവിതം വഴിമുട്ടിയെന്ന മീഡിയ വൺ വാർത്തയെ തുടർന്നാണ് നടപടി.
എൽഡർ ഗാർഡൻ എന്ന പേരിൽ മുതലക്കോടത്ത് പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിനെതിരെയാണ് പരാതി. രണ്ട് വർഷം മുമ്പുള്ള പത്രപ്പരസ്യം കണ്ടെത്തിയവരാണ് പലരും. മെച്ചപ്പെട്ട ജീവിത സൗകര്യമൊരുക്കുമെന്നായിരുന്നു വാഗ്ദാനം. അഞ്ച് മുതൽ പത്ത് ലക്ഷം വരെ നൽകി. ഇരുപത് പേരുണ്ടായിരുന്നിടത്ത് ഇന്നുള്ളത് മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് പേർ. ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയാണ് നടത്തിപ്പുകാരനായ ജീവൻ തോമസ് വിദേശത്തേക്ക് കടന്നത്. വാർത്ത പുറത്ത് വന്നതോടെ ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
മതിയായ രേഖകളില്ലാതെയായിരുന്നു സ്ഥാപനത്തിൻ്റെ പ്രവർത്തനം. പണം നഷ്ടപ്പെട്ടെന്ന അന്തേവാസികളുടെ പരാതിയിൽ ജീവൻ തോമസിനെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16

