അനർഹമായി പെൻഷൻ കൈപ്പറ്റി; പലിശ സഹിതം തിരിച്ചടക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം
മാനദണ്ഡങ്ങൾ ലംഘിച്ച് 84,600 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ

Photo/Special arrangement
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ അനർഹമായി വാർധക്യകാല പെൻഷൻ കൈപ്പറ്റിയ ആൾക്ക് പലിശ സഹിതം തിരിച്ചടക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം. ഇരുപതാം വാർഡിലെ താമസക്കാരനായ സി.കെ കുമാരൻ മാനദണ്ഡങ്ങൾ ലംഘിച്ച് 84,600 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. 18% പലിശ സഹിതം 99,828 രൂപ തിരിച്ചടക്കണമെന്നാണ് നിർദേശം.
കുമാരന്റെ ഭാര്യ പെരുമ്പാവൂർ നഗരസഭയിൽ സർക്കാർ ശമ്പളം പറ്റുന്ന സ്ഥിരം ജീവനക്കാരിയാണെന്നും വരുമാന സർട്ടിഫിക്കറ്റിൽ വാർഷിക വരുമാനം 4,28,340 രൂപയാണെന്നുമുള്ള കാര്യങ്ങൾ മറച്ചുവച്ച് പെൻഷൻ കൈപ്പറ്റിയെന്നും ജോയിൻ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന വെങ്ങോല പഞ്ചായത്തിൽ പലരും അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
Next Story
Adjust Story Font
16

