Quantcast

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ ഇന്ന് ഐ.എം.എ പ്രതിഷേധം; ഒപി ബഹിഷ്കരിക്കും

അത്യാഹിത വിഭാഗവും പ്രസവ വിഭാഗവും ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടുനിൽക്കും

MediaOne Logo

Web Desk

  • Published:

    6 March 2023 6:36 AM IST

doctor beaten
X

മര്‍ദ്ദനമേറ്റ ഡോക്ടര്‍

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ചതിൽ ഇന്ന് ഐ.എം.എ പ്രതിഷേധം. ജില്ലയിലെ ആശുപത്രികളിലെ ഡോക്ടർമാർ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗവും പ്രസവ വിഭാഗവും ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ഐ.എം.എ പ്രതിഷേധത്തിന് കെ.ജി.എം.ഒ.എയുടെയും പിന്തുണയുണ്ട്.

ഡോക്ടർമാർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ചും നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡോക്ടരെ മർദ്ദിച്ച കുന്ദമംഗലം സ്വദേശികളായ രണ്ടുപേരെ ഇന്നലെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ രോഗിയെ ചികിത്സിക്കാത്ത ഡോക്ടറാണ് ആക്രമിക്കപ്പെട്ടത്. സിസേറിയനെ തുടർന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ മാസം 24 ന് സിസേറിയന്‍ കഴിയുകയും രോഗാണുബാധ കാരണം ആശുപത്രിയില്‍ തുടരുകയും ചെയ്ത രോഗിയുടെ ബന്ധുക്കളാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്. സ്കാനിങ് റിപ്പോർട്ട് വൈകിയെന്നാരോപിച്ച് തുടങ്ങിയ തർക്കം ഡോക്ടറെ മർദിക്കുന്നതിലേക്ക് എത്തി. പനി രൂക്ഷമായെത്തി ഗർഭിണിയെ നോക്കുന്നതില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്‍റെ ആരോപണം ചികിത്സിച്ച ഡോക്ടറും ആശുപത്രിയും പൂർണമായി തള്ളി. കുഞ്ഞിനെ രക്ഷിക്കാനാണ് അടിയന്തരമായി സിസേറിയന്‍ നടത്തിയത്. യുവതിയുടെ അണുബാധയുടെ കാരണം കണ്ടെത്തുകയും ചികിത്സ പുരോഗമിക്കുകയുമായിരുന്നതായും ഡോക്ടർ പറയുന്നു.

TAGS :

Next Story