ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; അഭിഭാഷകനെതിരെ നടപടി
എൻറോൾമെന്റ് ദിനത്തിനെടുത്ത റീൽസിലാണ് അഭിഭാഷകൻ ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചത്.

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതിൽ യുവ അഭിഭാഷകനെതിരെ നടപടി. ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ബാർ കൗൺസിലിന്റെ നടപടി. അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എൻറോൾമെന്റ് ദിനത്തിനെടുത്ത റീൽസിലാണ് അഭിഭാഷകൻ ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചത്.
നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണ് പ്രവൃത്തി എന്നാണ് കേരള ബാർ കൗൺസിലിന്റെ വിലയിരുത്തൽ. നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യം.
Next Story
Adjust Story Font
16

