Quantcast

അടിമാലിയിൽ കഴുത്തിന് മുറിവേറ്റ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കഴുത്തിന് മുറിവേറ്റ നിലയിൽ ആദർശിനെ മുറിയിൽ നിന്നും കണ്ടെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    4 April 2024 11:54 PM IST

അടിമാലിയിൽ കഴുത്തിന് മുറിവേറ്റ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
X

ഇടുക്കി: ഇടുക്കി അടിമാലിയിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി ആദർശാണ് മരിച്ചത്.

രാവിലെ മുറിക്കുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ വീട്ടുകാരാണ് ആദർശിനെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിൽസക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി.

TAGS :

Next Story